തമിഴിലെ മുന്‍നിര സംവിധായകരില്‍ ഒരാളായ പാ രഞ്ജിത്ത് ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നു. ആദിവാസി വിഭാഗത്തില്‍ നിന്നും ശ്രദ്ധേയനായ സ്വാതന്ത്യ സമര സേനാനി ബിര്‍സ മുണ്ടയുടെ ജീവിത കഥ ആസ്പദമാക്കി ഒരുക്കുന്ന ചിത്രവുമായിട്ടാണ് രഞ്ജിത്ത് എത്തുന്നത്. നമാ പിക്‌ചേര്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്.